കാറും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

Tuesday 30 August 2016 10:49 pm IST

പത്തനംതിട്ട: കാറും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പത്തനാപുരം സ്വദേശി അന്‍ഫലിനാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. പത്തനംതിട്ട - കുമ്പഴ റൂട്ടില്‍ ആനപ്പാറയില്‍ ഇന്നലെ വൈകിട്ട് 5.45നായിരുന്നു അപകടം. കുമ്പഴ ഭാഗത്തുനിന്നും വന്ന അന്‍ഫല്‍ ഓടിച്ചിരുന്ന മാരുതി ഓള്‍ട്ടോ കാറും എതിരേവന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് എതിരെ വന്ന ലോറിയില്‍ കാറിടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാറിടിച്ച് നിയന്ത്രണം വിട്ട ലോറി റോഡരികിലുള്ള വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി മറ്റ് രണ്ട് കാറുകളിലും ഇടിച്ചു നിന്നു. പുനലൂര്‍ - നെല്ലിപ്പള്ളി ഷാനവാസ് മന്‍സിലില്‍ ഷാനവാസിന്റെ ഉടമസ്ഥതിയുള്ളതാണ് കാര്‍. പോണ്ടിച്ചേരി സ്വദേശിയുടേതാണ് ലോറി. ഗുരുതരമായി പരിക്കേറ്റ അന്‍ഫലിനെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാറിന്റെ ഡോര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇയാളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.