തളിപ്പറമ്പ്: നിയന്ത്രണംവിട്ട ബസ കടയിലേക്ക് പാഞ്ഞുകയറി വഴിയാത്രക്കാരനുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ രാവിലെ 7 മണിയോടെ പൂക്കോത്ത് നടയിലായിരുന്നു അപകടം. കണ്ണൂര്‍, തളിപ്പറമ്പ്, പയ്യാവൂര്‍ റൂട്ടിലോടുന്ന കക്കാട് ട്രാവല്‍സ് എന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പെട്ടത്. കാല്‍നടയാത്രക്കാരനായ കൂവോട്ടെ മാച്ചിയത്ത് വിജയനെ ഇടിച്ച ശേഷം നിയന്ത്രണംവിട്ട് ബസ്സ് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വിജയനെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരയ കീച്ചേരിയിലെ പുതിയപുരയില്‍ വസന്ത (57), പൈസക്കരിയിലെ ഓലിക്കല്‍ ഷേര്‍ളി പീറ്റര്‍ (47), ബക്കളത്തെ കാക്കന് കൊവ്വല്‍ ഉണ്ണികൃഷ്ണന് (52) എന്നിവരെ പരിക്കുകളോടെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: