നാറാത്ത്: നാറാത്ത് ടൗണില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് 35ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. പാവന്നൂര്‍ കടവില്‍ നിന്നും കണ്ണൂര്‍ ആശുപത്രിയിലേക്ക് വരികയായിരുന്ന പിബിഎസ് ബസ്സും കണ്ണൂര്‍ ആശുപത്രി അരിമ്പ്ര റൂട്ടിലോടുന്ന പത്നാഭ ബസ്സുമാണ് അപകടത്തില്‍പെട്ടത്. ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു അപകടം. നാറാത്ത് കുന്നിറക്കത്തില്‍ ഒരു കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: