യുവതിയുടെ ചികിത്സ : ബസ്സ് സര്‍വ്വീസ് നടത്തും

Wednesday 31 August 2016 1:15 am IST

അഴീക്കോട്: അഴീക്കോട്ടെ നിര്‍ധന രോഗിയായ രാധാമണിയുടെ ചികിത്സക്ക് പണം കണ്ടെത്താനുള്ള അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ശ്രമത്തിന് പിന്തുണയുമായി കണ്ണൂര്‍ വളപട്ടണം വന്‍കുളത്ത് വയല്‍ റൂട്ടിലോടുന്ന എസ്സെല്‍ ഡീലക്‌സ് ബസ് നാളെ സര്‍വ്വീസ് നടത്തുമെന്ന് ഉടമകളായ ലധീഷും ഷാജുവും അറിയിച്ചു. ജനിച്ച നാള്‍ മുതല്‍ രോഗാവസ്ഥയിലുള്ള രാധാമണിക്ക് നടക്കാനും സംസാരിക്കാനും പറ്റില്ല. കൈകാലുകള്‍ വളഞ്ഞു കിടക്കുന്നു. രാധാമണിയുടെ ചികിത്സയ്ക്കായി മാസം തോറും വന്‍തുകയാണ് ചെലവ് വരുന്നത്. രാധാമണിയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനും ജീവിതം മുന്നോട്ട് കൊണ്ട് പോകാനും കഴിയാതെ നില്‍ക്കുന്ന രാധാമണിയുടെ അമ്മ പ്രേമവല്ലിയെ സഹായിക്കാന്‍ നാളെ ബസ്സിന് ലഭിക്കുന്ന മുഴുവന്‍ കലക്ഷനും രാധാമണിയുടെ ചികിത്സയ്ക്കായി അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റ് കാരുണ്യനിധിയിലേക്ക് സുമനസ്സുകള്‍ സംഭാവന ചെയ്യും. കാരുണ്യ യാത്രയുടെ ഫ്‌ളാഗ് ഓഫ് നാളെ രാവിലെ 7 മണിക്ക് വളപട്ടണം എസ്‌ഐ ശ്രീജിത്ത് കൊടേരി വന്‍കുളത്ത് വയലില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വ്വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.