കണ്ണൂര്‍: മത്സ്യതൊഴിലാളി യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ തയ്യിലില്‍ മത്സ്യതൊഴിലാളി സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ 11 മത്സ്യതൊഴിലാളി ഗ്രാമത്തില്‍ നിന്നുള്ള തൊഴിലാളി കുടുംബാംഗങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കും. രാവിലെ പത്തിന് തയ്യിലില്‍ കോടിയേരി ബാലകൃഷ്ണന് സംഗമം ഉദ്ഘാടനം ചെയ്യും. ഉപ്പളവളപ്പില് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ 27 കുടുംബങ്ങള്‍ക്കുള്ള ഫ്ളാറ്റ് നിര്‍മിക്കുന്നുണ്ട്. ഇതിന്റെ തറക്കല്ലിടല്‍ വൈകുന്നേരം മൂന്നിന് ഫിഷറീസ് മന്ത്രി നിര്‍വ്വഹിക്കുമെന്നും പി.ജയരാജന്, കെ.പി.സുധാകരന്, എന്‍.പി.ശ്രീനാഥ്, അഡ്വ. പി.സന്തോഷ്, സി.പി.കുഞ്ഞിരാമന്, പി.എ.രഘുനാഥ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: