കണ്ണൂര്‍: ജില്ലയിലെ മെഡിക്കല്‍ ആന്റ് സെയില്‍സ് റപ്രസന്റേറ്റീവുമാരുടെ 2015-16 വര്‍ഷത്തെ ബോണസ്സ് തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസര്‍ കെ.എം. അജയകുമാരന്റെ സാന്നിദ്ധ്യത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ ഒത്തു തീര്‍ന്നു. ഒത്തു തീര്‍പ്പ് വ്യവസ്ഥയനുസരിച്ച് ജില്ലയിലെ സെയില്‍സ് റപ്രസന്റേറ്റീവുമാര്ക്ക് 2015-16 വര്‍ഷത്തെ മൊത്ത വരുമാനത്തിന്റെ 12 ശതമാനം ബോണസ്സ് ലഭിക്കും. ചര്‍ച്ചയില്‍ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് ബഷീര്‍ പള്ളിയത്ത്, എം.കെ.സെബാസ്റ്റ്യന്‍ എന്നിവരും യൂണിയനെ പ്രതിനിധീകരിച്ച് പി.സുരേഷ്, കെ.പി.സഹദേവന്, കെ.രാജന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: