ഇരിട്ടി: ബിജെപി പേരാവൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷനും പുതിയ ‘ാരവാഹികളുടെ തിരഞ്ഞെട്പ്പും നടന്നു. പി.വി.പത്മനാഭന് അദ്ധ്യക്ഷത വഹിച്ചു. പേരാവൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് എന്‍.വി.ഗിരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ സിക്രട്ടറി കൂട്ട ജയപ്രകാശ്, പ്രജിത്ത് ചാലാറത്ത്, ഷിനോജ്, തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ കമ്മിറ്റി ഭാരവാഹികളായി കളത്തില്‍ പുരുഷോത്തമന് (പ്രസിഡന്റ്), പി.വി.രഞ്ജിത്ത്, പി.പ്രിയേഷ് (വൈസ് പ്രസിടണ്ടുമാര്‍), ടി.എസ്. ഷിനോജ് (ജനറല്‍സെക്രട്ടറി), വി.പി.രജീഷ്, പ്രകാശന് (സിക്രട്ടറിമാര്‍). എന്നിവരെ തിരഞ്ഞെടുത്തു.
24ന് കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. ശ്രീകൃഷ്ണ ജയന്തി ദിവസം സിപിഎം ശോഭായത്രക്ക് നേരെ നടത്തിയ അക്രമത്തില്‍ യോഗം ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: