കണ്ണൂര്‍: ഉത്തരമലബാറിലെ ആചാരസ്ഥാനികര്‍/കോലധാരികള്‍ എന്നിവര്‍ക്ക് 2016 ഫെബ്രുവരി മുതല്‍ ജൂലായ് വരെയുള്ള വേതന കുടിശ്ശിക തലശ്ശേരി തിരുവങ്ങാട്ടുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ്, അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും. കണ്ണൂര്‍, മാനന്തവാടി താലൂക്കുകളിലുളളവര്ക്ക് ഇന്നും സെപ്തംബര്‍ 5 തീയതിയും തലശ്ശേരി, ഇരിട്ടി, വടകര താലൂക്കുകളിലേത് സെപ്തംബര്‍ 7 നും വിതരണം ചെയ്യും. വേതനം കൈപ്പറ്റുന്നതിനായി ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ്. നിലവില്‍ ക്ഷേത്രത്തില്‍ ജോലി ചെയ്യുന്നുവെന്ന് കാണിക്കുന്ന ക്ഷേത്ര ഭരണാധികാരിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഓഫീസില്‍ ഹാജരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: