പയ്യന്നൂര്‍: കേസിന്റെ വിചാരണക്കായി കോടതയില്‍ ഹാജാരാകാനെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനു നേരെ സിപിഎമ്മുകാരുടെ കയ്യേറ്റ ശ്രമം. ഇന്നലെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാകാനെത്തിയ ആര്‍എസ്എസ് മുന്‍ താലൂക്ക് കാര്യവാഹ് ചെങ്കലിലെ ധനേഷിനെയാണ് വക്കീല്‍ ഓഫീസില്‍വെച്ച് സിപിഎം സംഘം കയ്യേറ്റത്തിന് ശ്രമിച്ചത്. പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ സിപിഎമ്മുകാരുടെ ഭീഷണിയില്‍നിന്നും മോചിപ്പിച്ചത്. സിപിഎം അക്രമം സംബന്ധിച്ച് ധനേഷ് ഡിവൈഎസ്പിക്ക് പരാതി നല്കി. പയ്യന്നൂര്‍ ഭ്രാന്തന്കുന്നിലെ രമേശന്റെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘമാണ് ധനേഷിനെ കയ്യേറ്റം ചെയ്തത്. പയ്യന്നൂര്‍ മേഖലയില്‍ കോടതി വളപ്പില്‍ പോലും സിപിഎം ഭീഷണി കാരണം സംഘപരിവാര്‍ പാവര്ത്തകര് ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഏതാനും ദിവസം മുമ്പ് പോലീസ് വാഹനത്തിലെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎമ്മുകാര്‍ കയ്യേറ്റം ചെയ്ത സംഭവം ഉണ്ടായിരുന്നു. കൂടാതെ പോലീസ് സ്റ്റേഷനില്‍ കയറി സിപിഎം സംഘം സമരം നടത്തിയ സംഭവവും പോലീസ് ജീപ്പ് തകര്‍ത്ത സംഭവവും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: