അലപോ: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ മുഖ്യ വക്താവ് അബു മുഹമ്മദ് അല്‍ അദ്നാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സിറിയന്‍ സേന അലപോയില്‍ നടത്തിയ സൈനിക ആക്രമണത്തിലാണ് അദ്നാനി കൊല്ലപ്പെട്ടതെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തിമാക്കി.
ഐ.എസ് വാര്‍ത്തകള്‍ പുറത്തുവിടുന്ന വാര്‍ത്താ ഏജന്‍സി അമാക്കാണ് മരണവിവരം സ്ഥിരീകരിച്ചത്.അദ്നാനിയുടെ മരണത്തെ കുറിച്ച് പ്രതികരിക്കാന്‍ യു.എസ് തയാറായിട്ടില്ല. അദ്നാനിയുടെ തലക്ക് അഞ്ച് മില്യണ്‍ ഡോളര്‍ യു.എസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
2015ല്‍ പെന്റഗണ്‍ പുറത്തിറക്കിയ ഭീകരരുടെ പട്ടികയില്‍ അദ്നാനി അടക്കം നാലു പേര് ഉള്‍പ്പെട്ടിരുന്നു. ഇവരെ ലക്ഷ്യമിട്ട് നിരവധി വ്യോമാക്രമണങ്ങളാണ് യു.എസ് സഖ്യസേന നടത്തിയിരുന്നത്. 2003ലെ ഇറാക്ക് ആക്രമണം മുതല്‍ യു.എസിനെതിരെ പോരാടുന്ന വിദേശ പൗരനായ അദ്നാനി ഐ.എസിന്റെ രണ്ടാമത്തെ മുതിര്‍ന്ന നേതാവായാണ് അറിയപ്പെടുന്നത്. സിറിയയിലും ഇറാക്കിലും ഐ.എസിനെ വളര്‍ത്താന്‍ പ്രധാന പങ്കുവഹിച്ച ആളാണ് അദ്നാനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: