തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

Wednesday 31 August 2016 8:29 am IST

തിരുവനന്തപുരം: കേരളത്തിലെ കടല്‍ തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. വേലിയേറ്റംമൂലം ഇന്ന് അര്‍ധരാത്രി മുതല്‍ രണ്ട് ദിവസം വരെ കടല്‍ പ്രക്ഷുബ്ദമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീരപ്രദേശങ്ങളില്‍ രണ്ട് മുതല്‍ മൂന്ന് മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകള്‍ അടിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. വിഴിഞ്ഞം മുതല്‍ കാസര്‍കോഡ് വരെയുള്ള തീരപ്രദേശത്ത് കടലാക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും തെക്കന്‍ ജില്ലകളില്‍ ഇതിന് കൂടുതല്‍ ശക്തമാവാന്‍ ഇടയെന്നും അധികൃതര്‍ അറിയിക്കുന്നു. മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഹാര്‍ബറുകളില്‍ ബോട്ടും മറ്റ് മത്സ്യബന്ധന സാമഗ്രികളും സുരക്ഷിതമാക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.