ബിജെപി ദേശീയ സമ്മേളനം: ദേശീയ നേതാക്കള്‍ ബൂത്തുതല കണ്‍വെന്‍ഷനുകളില്‍

Wednesday 31 August 2016 10:31 am IST

കോഴിക്കോട്: ബിജെപി ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി വാര്‍ഡ്, ബൂത്തു തല ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ മുതിര്‍ന്ന നേതാക്കള്‍. ദേശീയ നേതാക്കള്‍വരെ ബൂത്ത് കണ്‍വെന്‍ഷനുകളില്‍ നേരിട്ടെത്തിയാണ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നത്. ദിവസം നാല്‍പത് മുതല്‍ അമ്പതുവരെ ബൂത്തുകളിലാണ് ഓരോ നിയമസഭാ മണ്ഡലങ്ങളിലും യോഗങ്ങള്‍ നടക്കുന്നത്. നോര്‍ത്ത് നിയോജകമണ്ഡലത്തില്‍ 98 ബൂത്തുകളിലെ യോഗങ്ങള്‍ പൂര്‍ത്തിയായി. സൗത്ത് മണ്ഡലത്തില്‍ 40 മണ്ഡലങ്ങളില്‍ യോഗങ്ങള്‍ നടന്നു. ബിജെപി കൊമ്മേരി ഏരിയാ കണ്‍വെന്‍ഷന്‍ അ ഖിലേന്ത്യാ സെക്രട്ടറി എച്ച.് രാജ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ടി. വി. ഉണ്ണികൃഷ്ണന്‍, സൗത്ത് മണ്ഡ ലം പ്രസിഡന്റ് കെ.പി. ശിവദാസന്‍, ജനറല്‍ സെക്രട്ടറി സുബീഷ്, തിരുവണ്ണൂര്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഉദയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മോഹനന്‍ സ്വാഗതവും അഡ്വ. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു. ഇന്നലെ എച്ച്.രാജ ബേപ്പൂര്‍ മണ്ഡലത്തിലും സി.കൃഷ്ണകുമാര്‍ നോര്‍ത്ത് മണ്ഡലത്തിലും ബൂത്തു യോഗങ്ങളില്‍ പങ്കെടുത്തു.ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ ബൂത്ത്തല യോഗങ്ങള്‍ ഇന്ന് സമാപിക്കും. പുത്തഞ്ചേരി: പുത്തഞ്ചേരിയില്‍ നടന്ന ബൂത്ത് സമ്മേളനത്തില്‍ സി. ബാലരാമന്‍മേനോക്കി അദ്ധ്യക്ഷത വഹിച്ചു. സദാനന്ദന്‍ കോട്ടൂര്‍,റിജി തയങ്ങോട്ട്, ശ്രീധരന്‍ ചാലൂര്, എംകെ രാജേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പികെ രാഘവന്‍ (പ്രസിഡന്റ്), കെകെ സുജിത് കുമാര്‍(ജനറല്‍ സെക്രട്ടറി), പിഎം കൃഷ്ണന്‍, കെവി രാമദാസ് (സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.