മിനി ബൈപ്പാസ് മീഞ്ചന്ത വരെയുള്ള ഭാഗം വീതി കൂട്ടണം: മലബാര്‍ ചേംബര്‍

Wednesday 31 August 2016 10:35 am IST

കോഴിക്കോട്: ഗതാഗത തിരക്കുകൊണ്ട് വീര്‍പ്പുമുട്ടുന്ന കോഴിക്കോട് മിനി ബൈപ്പാസിലെ സ്ഥിരമായുള്ള ഗതാഗത സ്തംഭനം ഒഴിവാക്കുന്നതിന് മിനി ബൈപ്പാസ്സില്‍ കല്ലുത്താന്‍ കടവു മുതല്‍ മീഞ്ചന്ത വരെയുള്ള ഭാഗവും കൂടി വീതികൂട്ടുന്നതിനുള്ള റോഡ് വകസന പദ്ധതി ഉറപ്പാക്കണമെന്ന് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് സി. മോഹന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനോട് ആവശ്യപ്പെട്ടു. കോഴിക്കോട് പ്രധാനമായും കല്ലായി റോഡിലെ തിരക്ക് ഒഴിവാക്കുന്നതിന് 1980 കളില്‍ വിഭാവനം ചെയ്ത മിനി ബൈപാസ് പല സമ്മര്‍ദ്ദങ്ങളിലും പെട്ട് വിഭാവനം ചെയ്തതില്‍ നിന്ന് കുറച്ചാണ് പ്രാവര്‍ത്തികമാക്കിയത്. എരഞ്ഞിപ്പാലം മുതല്‍ കല്ലുത്താന്‍ കടവ് വരെ റോഡ് വീതി കുട്ടുന്ന ജോലിയാണ് നടന്നുകൊണ്ടിരിക്കുന്നത്. കല്ലുത്താന്‍ കടവ് മുതല്‍ മീഞ്ചന്ത വരെയുള്ള ഭാഗങ്ങളില്‍ ഇപ്പോള്‍ ഭൂമി അക്വയര്‍ ചെയ്യുന്നതിന് വലിയ തടസ്സങ്ങള്‍ ഉണ്ടാകാന്‍ ഇടയില്ല. പുതിയ കെട്ടിടങ്ങള്‍ എല്ലാം തന്നെ മുന്‍ഭാഗത്ത് ധാരാളം സ്ഥലം ഒഴിച്ചിട്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. ആയതിനാല്‍ മിനി ബൈപ്പാസ് കല്ലുത്താന്‍ കടവ്-മീഞ്ചന്ത ഭാഗം വീതി കൂട്ടുന്നതിന് സത്വര നടപടികള്‍ കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.