സ്വകാര്യ തൊഴിലവസരങ്ങളുമായി തൊഴില്‍ മേള

Wednesday 31 August 2016 10:38 am IST

കോഴിക്കോട്: വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അനേകം തൊഴിലവസരങ്ങളുമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സപ്തംബര്‍ 24ന് വെസ്റ്റ്ഹില്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു . 'ലക്ഷ്യ- 2016' എന്ന പേരിലുള്ള മേളയില്‍ സ്വകാര്യ മേഖലയിലെ നാല്‍പതില്‍പരം സ്ഥാപങ്ങളില്‍നിന്നായി 3000 തൊഴില്‍ അവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഐ.ടി, ബാങ്കിങ്, ഹോസ്പിറ്റല്‍, ഓട്ടോമൊബൈല്‍, ഹോസ്പിറ്റാലിറ്റി, ഇന്‍ഷുറന്‍സ്, റീട്ടെയ്ല്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, എജുക്കേഷന്‍, എഫ്.എം.സി.ജി, എഫ്.എം.സി.ഡി , ബിപിഒ തുടങ്ങിയ മേഖലയില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. പങ്കടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സപ്തംബര്‍ ഒമ്പതിനു മുമ്പായി എംപ്ലോയബിലിറ്റി സെന്ററില്‍ 250 രൂപ അടച്ചു ഒറ്റ തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം നേരിട്ട് ഹാജരാവണം. പ്രായപരിധി: 18-35. ഫോണ്‍: 0495-2370176/78.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.