പാപ്പുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം

Wednesday 31 August 2016 10:47 am IST

സിഡ്‌നി: പാപ്പുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാപ്പുവ ന്യൂഗിനിയയിലെ കൊക്കൊപൊ നഗരത്തില്‍ നിന്ന് 160 കിലോമീറ്റര്‍ തെക്കു കിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിനു പിറ്റേന്നാണ് വീണ്ടും ശക്തമായ ഭൂചലനമുണ്ടായത്. അതേസമയം സുനാമി സാധ്യതയില്ലെന്ന് ഹവായ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.