വയനാട്: ജില്ലയില്‍ ബഹുനില കെട്ടിട നിര്‍മ്മാണത്തിന് വീണ്ടും നിയന്ത്രണം. വയനാട് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായിരുന്ന വി. കേശവേന്ദ്ര കുമാറിന്റെ ഉത്തരവാണ് വീണ്ടും പ്രാബല്യത്തില്‍ വന്നത്.
കളക്ടറുടെ ഉത്തരവ് മരവിപ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ സ്റ്റേ ചെയ്തതോടെയാണ് ജില്ലയില്‍ വീണ്ടും ബഹുനില കെട്ടിട നിര്‍മ്മാണ നിയന്ത്രണം പ്രാബല്യത്തില്‍ വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: