കഞ്ചാവുവില്‍പ്പനക്കിടെ പിടിയില്‍

Wednesday 31 August 2016 2:38 pm IST

കരുനാഗപ്പള്ളി: തഴവ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിനു കിഴക്കുവശമുള്ള ആല്‍ത്തറയില്‍ കഞ്ചാവുവില്‍പ്പന നടത്തിയ രണ്ടുപേരെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. മാവേലിക്കര വള്ളികുന്നം കന്നിമേല്‍മുറിയില്‍ ഷജീര്‍ മന്‍സിലില്‍ ഹമീദ് കുട്ടി മകന്‍ ഷജീര്‍ (37), കരുനാഗപ്പള്ളി പാവുമ്പ മണപ്പള്ളി വടക്ക് നിലയ്ക്കല്‍ വീട്ടില്‍ ഇബ്രാഹിം കുട്ടി മകന്‍ സലാം കുഞ്ഞ് (54) എന്നിവരെയാണ് 1100 ഗ്രാം കഞ്ചാവുമായി കരുനാഗപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജി ദാസിന്റെ നേതൃത്വത്തില്‍ പിടിച്ചത്. തമിഴ്‌നാട്ടിലെ തേനി, കമ്പം എന്നിവിടങ്ങളില്‍ നിന്നും കഞ്ചാവ് മൊത്തമായി വാങ്ങി കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്തു വരികയാണ്. നിരവധി ക്രിമിനല്‍കേസുകളിലെ പ്രതികളാണിവര്‍. ഇവര്‍ കഞ്ചാവു സൂക്ഷിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു. റെയ്ഡിന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍, അസി: ഇന്‍സ്‌പെക്ടര്‍മാരായ രാമചന്ദ്രന്‍പിള്ള, ഹരിലാല്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ദാസ്, അന്‍വര്‍, സിഇഒമാരായ അനില്‍കുമാര്‍, ബാബു, സന്തോഷ്, വിജ, ശ്യാംകുമാര്‍, സജീവ്, ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.