കൊല്ലം: സിപിഐ നേതാവ് തല്ലിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു. ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ പുന്നമുക്ക് ഒമ്പതാം വാര്‍ഡില്‍ മാടന്‍കാവ് വടക്കതില്‍ ബിജുവിന്റെയും ഉഷയുടെയും മകള്‍ നിഷമോള്(17) ആണ് ആശുപത്രിയിലെത്തി കണ്ടത്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ശ്രീനാഗേഷ്, സുരേന്ദ്രനാഥ്, ജില്ലാ സെക്രട്ടറി നെടുമ്പന ഓമനക്കുട്ടന്, പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് നെടുമ്പന ശിവന്, തൃക്കോവില്‍ വട്ടം വിനോദ്,ബിഎംഎസ് നേതാവ് ജി. സുധീര്‍ ബാബു എന്നിവര്‍ എത്തി സന്ദര്‍ശിച്ചത്. സിപിഐ നേതാവും ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിച്ച കുട്ടി ഇപ്പോള്‍ കുണ്ടറ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: