പന്ത്രണ്ട്‌ രാശികളുടെ പ്രത്യേകതകള്‍

Wednesday 31 August 2016 7:22 pm IST

മേടം: സ്വതന്ത്രങ്ങളായ ആശയങ്ങളോടുകൂടിയവരാണ് ഈരാശിരക്കാര്‍. ശാസ്ത്രത്തിലും വേദാന്തത്തിലും അഭിരുചിയുണ്ടായിരിക്കും. ഗുണപരമായ ആശയങ്ങളോടുകൂടിയവരാണിവര്‍. ഈ രാശിക്കധിപതി ചൊവ്വയാണെന്നതിനാല്‍ ധൈര്യശാലികളായിരിക്കും. സാധാരണയായി സ്ഥൂലിച്ചതാണെങ്കിലും നല്ല ഉറച്ച ശരീരമായിരിക്കും. പ്രശ്‌നപരിഹാരമുണ്ടാക്കാന്‍ മണിക്കൂറുകണക്കിന് അദ്ധ്വാനിക്കാന്‍ പോലും ഇക്കൂട്ടര്‍ മടിക്കുകയില്ല. ഈ രാശിയുടെ അഞ്ച്- ഒന്‍പതുകളിലുള്ള ഗുരു സൂര്യന്‍ ഗുണപ്രദം തന്നെയാണ്. 3, 6, 11 ലുള്ള ബുധന്‍, ശനി എന്നിവ ഗുണ പ്രദമല്ല. എടവം: ഇതിന്റെ പേരുതന്നെ ഇതിന്റെ ഗുണങ്ങളെ സൂചിപ്പിക്കുന്നു. ഇവര്‍ താരതമ്യേന ദീര്‍ഘകായന്മാരായിരിക്കുകയില്ല. ഗണിതമാണ് ഇവര്‍ക്കിഷ്ടപ്പെട്ട വിഷയം. വളരെ ചെറുപ്പത്തില്‍തന്നെ പുസ്തകപാരായണ പ്രിയരായിരിക്കും . നിശിതമായ ഓര്‍മ്മശക്തിയും ഇവര്‍ക്കുണ്ടായിരിക്കും. നല്ല ബുധനാണെങ്കില്‍ എഴുത്തുകാരനായി ശോഭിക്കും. കോപമടക്കാനാവാതെയും വരാം. ഇത് സ്ഥിരരാശിയായതിനാല്‍ ശനി ബാധകാധിപതിയാണ്. എങ്കിലും പത്തിനുടമസ്ഥരും ശനിയാണെന്നതിനാല്‍ ആ ഗ്രഹം നില്‍ക്കുന്നിടത്തേയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മിഥുനം: ഇവരില്‍ ചിലര്‍മാത്രമായിരിക്കും അലസന്മാര്‍. യാന്ത്രിക മനോഭാവം, മനസ്സില്‍ പലകാര്യങ്ങളും ഉണ്ടായിരിക്കും. ഓരോ തുറയിലും അല്‍പ്പമെങ്കിലും വിവരമുണ്ടായിരിക്കും. ബുധനാണിതിന്റെ അധിപതി. നാഡിസംബന്ധമായത്. ഏതുകാര്യത്തിലും ശ്രീഘ്രഗാമിത്വം കാംക്ഷിക്കുന്നവര്‍. വികാരവിക്ഷുബ്ധരാവും തീ വിപത്ത്, ശസ്ത്രക്രിയ എന്നിവയ്ക്ക് സാദ്ധ്യത. ശുക്രനും, ശനിയും ഗുണ കാരികള്‍. സൂര്യനും, ചൊവ്വയും, ഗുരുവും ഗുണകാരികളല്ല. കര്‍ക്കടകം: ഈരാശിക്കാരുടെ കൂട്ടത്തില്‍ ബുദ്ധിശാലികളെ കൂടുതലായിക്കാണും. അന്യരെ ബഹുമാനിക്കുന്നവര്‍ ഭാര്യ (ഭര്‍ത്താവ്)യേയും മക്കളേയും അതിരറ്റ് സ്‌നേഹിക്കും. സംസാരത്തില്‍ ഏതോ ഒരു ന്യായംസ്ഥുരിക്കുന്നതായി ക്കാണും. മറ്റുള്ളവരോട് അനുകമ്പയുണ്ടെങ്കിലും ദാനംചെയ്യാന്‍ മടിക്കും. കര്‍ക്കടകം ജലതത്വമായതിനാല്‍ ഇവര്‍ വാഗ്മികളാകും. ജീവിതത്തില്‍ പൊതുവില്‍ പുരോഗമിക്കുന്നവര്‍ ഇവരത്രേ. ചൊവ്വയും ഗുരുവും നല്ലസ്ഥാനത്ത് ചേര്‍ന്നാല്‍ഫലം അത്ഭുതകരമായിരിക്കും. ജാതകത്തില്‍ ഗുരു ആറിലാണെങ്കില്‍ അതിനാല്‍ നന്മഉണ്ടാകുക വിരളമാണ്. പക്ഷേ ഒന്‍പതിലാണെങ്കില്‍ വിജയലബ്ധി സുലഭമായിരിക്കും. ചിങ്ങം: ചിങ്ങം അഥവാ സിംഹം എന്നപേരുതന്നെ ഈ രാശിക്കാരെ പറ്റി മനസിലാക്കിത്തരുന്നുണ്ട്. നല്ല കെട്ടുറപ്പുള്ള ശരീരം വിശാലമായ മാറിടം. ആദര്‍ശ ധീരര്‍, കലാഭിരുചിയുള്ളവര്‍ മതാഭിമാനികള്‍ പഴയ ആചാരങ്ങളേയും സമ്പ്രദായങ്ങളേയും വിലമതിക്കുന്നവര്‍ കടുകിട പിഴക്കാന്‍ കൂട്ടാക്കാത്ത ഇവര്‍ക്ക് ചിലപ്പോള്‍ ചുറ്റു പാടുകളുമായി ഇണങ്ങിപ്പോകാന്‍ സാധിക്കാതെ വരും. ഗുരുവും, ചൊവ്വയും ഉപകാരികളും ശുക്രനും, ബുധനും, ശനിയും അപകാരികളുമാകുന്നു. കന്നി: ഇവര്‍ സാധാരണ സൗന്ദര്യത്തോടുകൂടിയവരാണ്. ക്ഷോഭിച്ച് കാര്യങ്ങള്‍ചെയ്ത് അവസാനം ബുദ്ധിമുട്ടേണ്ടിവരും. മറ്റുള്ളവരെ അപേക്ഷിച്ച് സംഗീതപ്രിയരായിരിക്കും ഇവര്‍. ശുക്രന്‍ രണ്ടാമത്തെ അധിപനായാല്‍ കലാഭിരുചിയോടൊപ്പം വിദ്വാനായി ശോഭിക്കാന്‍ സാദ്ധതയുണ്ട്. ശനി അഞ്ച് ആറ് അധിപനാകയാല്‍ ഈ ഗ്രഹം നില്‍ക്കുന്നിടത്തിനെ അനുസരിച്ച് ഫലം കിട്ടും. ശുക്രനും, ബുധനും ഗുണകാരികള്‍. ഞെരമ്പ്, ഉദരം എന്നിവ സംബന്ധിച്ച് അസുഖങ്ങള്‍ വന്നേക്കാം. തുലാം: ത്രാസുപോലത്തെ ശരീരഘടനയും മനസ്സുമായിരിക്കും. സുക്ഷമജ്ഞാനതല്‍പ്പരത. വ്യക്തികളേയും കര്യങ്ങളേയും വിശകലനംചെയ്ത് നോക്കും. സമുദായത്തില്‍ കാണുന്ന തിന്മകള എതിര്‍ത്ത് പോരാടും. കുടുംബത്തേയും പരിസ്ഥിതിയേയും സ്‌നേഹിക്കുന്നവര്‍ തങ്ങളെപറ്റി മറ്റുള്ളവര്‍ പറയുന്നത് കാര്യമാക്കിയെടുക്കുകയില്ല. പ്രമുഖരാവാനും സാദ്ധ്യതയുണ്ട്. ദീര്‍ഘദര്‍ശി എന്നപേര് സമ്പാദിച്ചേക്കാം. ശനി യോഗവാന്‍. ബുധനും ശനിയും തക്കസ്ഥാനത്താണെങ്കില്‍ ഫലം ബഹുവിശേഷമായിരിക്കും. ചന്ദ്ര, ബുധ സംയോഗവും ഗുണപ്രദമത്രേ. വൃശ്ചികം: ഇത്പുരുഷസ്ഥാനം. ചഞ്ചലമാനസര്‍. എളുപ്പത്തില്‍ വികാരാധീനരായിത്തീരും. പെണ്ണുങ്ങളാണെങ്കില്‍ പോലും അല്‍പം ധൈര്യശാലികളായിരിക്കും. സംഗീത പ്രിയരാണെങ്കില്‍ പരിശീലനം മുഖേന വിദ്വാനായിത്തീരാനും വഴിയുണ്ട്. ജനനേന്ദ്രിയ സംബന്ധമായ രോഗങ്ങള്‍ വരാന്‍ സാദ്ധ്യതയുണ്ട്. രണ്ടിനധിപനായ ഗുരു വിദ്യാകാരകനാണ്. ഗുരുവും ചന്ദ്രനും സൂര്യനും ഉപകാരികള്‍. 2,5,9,10 എന്നീ സ്ഥാനങ്ങള്‍ യഥാക്രമം ഗുരുവിന്റേയും ചന്ദ്രന്റെയേയും സൂര്യന്റേയും വീടുകളാകുന്നു. അതിനാല്‍ ശുഭസ്ഥാനങ്ങളില്‍ വന്നു ഭവിച്ചാല്‍ അത്യുന്നത പദവി പ്രതീക്ഷിക്കാം. ധനു: ഗുരുവിന്റെ സ്ഥാനമാണെന്നതില്‍ ആചാരാനുഷ്ഠാനങ്ങളിലും മറ്റും വിശ്വാസമുണ്ടായിരിക്കും. ജ്യോതിഷത്തിലും മന്ത്രത്തിലും മറ്റും അഭിരുചി. സ്വാഭാവികമായിത്തന്നെ ദൈവഭക്തിയുള്ളവര്‍ ചിലര്‍ കെങ്കേമങ്ങളായ ആചാര്യമര്യാദകള്‍ വെച്ചുപുലര്‍ത്തും. വികാര നിയന്ത്രണശക്തിയുള്ളവര്‍ ചൊവ്വ, സൂര്യസംയോഗം ഗുണപ്രദം. മകരം: ശനി ആധിക്യക്കാരാണ.് ഏറ്റവും ഉയരമുള്ളവര്‍. ഏതുചുറ്റു പാടും പിറുപ്പില്ലാതെ ഒത്തുപോകും. മിതവ്യയശീലത്തിന് പദ്ധതിയിട്ടാലും പ്രയോഗിക ജീവിതത്തില്‍ പിന്‍പറ്റാതെ പോകും. ശാസ്ത്രത്തിലും ചരിത്രത്തിലും താല്പര്യമുണ്ടായിരിക്കും. അന്യരോട് കരുണയുള്ളവരായിരിക്കും. ഇവരുടെ കോപം ഇളക്കിവിട്ടാല്‍ പകരംചെയ്യാതെ അടങ്ങിയിരിക്കുകയില്ല. ഒന്‍പതാം സ്ഥാനാധിപതിയായ ബുധനും അഞ്ചാം സ്ഥാനധിപതിയായ ശുക്രനും ഗുണകാരികളാണ്. ഇവയുടെ സംയോഗത്താല്‍ സദ്ഭലങ്ങള്‍ ലഭിക്കും. ശരീരത്തില്‍ പിത്തംകൊണ്ട് പീഡയും കൈകാല്‍മുട്ടുകളില്‍ വേദനയും വരാനും സാദ്ധ്യതയുണ്ട്. കുഭം: ഇവരെ മനസ്സിലാക്കാന്‍ വളരെ വിഷമമാണ്. ഈരാശിക്കാരുടെ കൂട്ടത്തില്‍ പ്രതിഭാശാലികളെ കൂടുതലായി കാണാവുന്നതാണ്. സ്വതവേതന്നെ കൂര്‍മ്മബുദ്ധികളായിരിക്കും ഇക്കൂട്ടര്‍. സ്‌നേഹിതന്മാര്‍ കൂടുതല്‍ കാണും. ക്ഷിപ്രകോപികളായിരിക്കും. അതുപോലെത്തന്നെ പെട്ടെന്ന് ശാന്തരാകുകയുംചെയ്യും. പ്രതിഭാശാലികളാണെങ്കില്‍കൂടിയും ഇടക്കിടെ മൂഡുമാറുന്നതിനാലും സംങ്കോചം കാരണം കുടത്തില്‍വച്ച വിളക്കുപോലെ പുറത്തേക്ക് അധികം പ്രകാശം ചെരിയാത്തവരും ഉണ്ട്. ജ്യോതിഷം, ശാസ്ത്രം എന്നിവയില്‍ അഭിരുചിയുള്ളവരായിരിക്കും. കുടുംബസ്‌നേഹം കൂടുതലായിരിക്കും ഇവര്‍ക്ക്. ജ്ഞാനികളായ ഇവരില്‍ പലരും ലോകത്തില്‍ അജ്ഞാതരത്രേ. ശുക്രന്‍ യോഗവാനണ്. ചൊവ്വ ശുഭസ്ഥാനത്താണെങ്കില്‍ സദ്ഫലം ലഭിക്കും. മീനം: അടക്കവും ഒതുക്കവും ഉള്ള മനോഭാവം. ദൈവഭക്തി സ്‌നേഹിതന്മാരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവര്‍. പുരാവസ്തുക്കളും നാണയങ്ങളും ശേഖരിക്കുന്നതില്‍ അതീവ തല്‍പ്പരര്‍. സ്വതന്ത്രാശയങ്ങളോട് കൂടിയവരാണെന്ന് തോന്നുമെങ്കിലും പ്രായോഗികമനായി അങ്ങനെ ആയിരിക്കുകയില്ല. അഞ്ചാംസ്ഥാനാധിപതിയായചന്ദ്രനും ഒന്‍പതാം ലസ്ഥാനാധിപതിയായ ചൊവ്വയും നന്നായിരുന്നാല്‍ അത്ഭുതകരമായ ഫലസിദ്ധി പ്രതീക്ഷിച്ചേക്കാം. മുകളില്‍ കാണുന്ന ഗുണങ്ങളെല്ലാം പൊതുവിലുള്ളതാണ്. എങ്കിലും പന്ത്രണ്ട് രാശികള്‍ക്കും ഈ ഗുണങ്ങള്‍ ഒരുപരിധിവരെ കാണുമെന്ന് നിശ്ചയമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.