നെല്‍വയല്‍ നികത്തുന്നു ഉദ്യോഗസ്ഥര്‍ കണ്ണടയ്ക്കുന്നു

Wednesday 31 August 2016 7:49 pm IST

കുട്ടനാട്: കുട്ടനാട് താലൂക്കില്‍ നീലംപേരൂര്‍ വില്ലേജില്‍ നീലംപേരൂര്‍ കൃഷിഭവനു കീഴിലെ പാടശേഖരത്തില്‍ നിലം നികത്തുന്നു. വാലടി പാടശേഖരത്തിന്റെ കിഴക്കുഭാഗത്ത് മുളയ്ക്കാംതുരുത്തി- വാലടി റോഡിനു സമീപമാണ് മണ്ണിട്ട് നിലം നികത്തുന്നത്. നിലവിലെ കള്ളുഷാപ്പിനു സമീപം നികത്തുന്ന നിലം ഷാപ്പുനിര്‍മ്മിക്കുന്നതിനായാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തരത്തില്‍ കുട്ടനാട്ടിലെ പലസ്ഥലങ്ങളിലും ഉദ്യോഗസ്ഥ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് നിലംനികത്തു മാഫിയകളുമായി ചേര്‍ന്ന് നിലം നികത്തില്‍ നടക്കുന്നതായി ആക്ഷേപമുണ്ട്. നിലവിലെ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്നു നടിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.