വീട്ടില്‍ മദ്യവില്‍പ്പന നടത്തിയ യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു

Wednesday 31 August 2016 7:50 pm IST

ചെങ്ങന്നൂര്‍: വീട്ടില്‍ മദ്യവില്‍പ്പന നടത്തിയ യുവാവിനെ എക്‌സെസ് സംഘം അറസ്റ്റുചെയ്തു. വെണ്മണി കോടുകുളഞ്ഞി കരോട് തരിശില്‍താഴെ വീട്ടില്‍ പ്രമോദി(38)നെയാണ് ചെങ്ങന്നൂര്‍ എകസൈസ് ഇന്‍സ്‌പെക്ടര്‍ വി.സലിലകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ബിവറേജ് ഷോപ്പില്‍ നിന്നും വിദേശമദ്യം വാങ്ങി വീട്ടിലെത്തിച്ച് ചില്ലറ കച്ചവടം ചെയ്തുവരികയായിരുന്നു ഇയാള്‍. എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫീസര്‍ സദാനന്ദന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.എന്‍.ശശികുമാര്‍, വി.അരുണ്‍, ഡ്രൈവര്‍ അശോകന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റുചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.