പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയടക്കം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

Wednesday 31 August 2016 9:02 pm IST

കുമളി: വിവിധ കേസുകളിലായി വിദ്യാര്‍ത്ഥിയടക്കം കഞ്ചാവുമായി രണ്ട് പേര്‍ കുമളി എക്‌സൈസിന്റെ പിടിയില്‍. ഏറ്റുമാനൂര്‍ സ്വദേശി അരുണ്‍ മനോജി (18) നെ  120 ഗ്രാം കഞ്ചാവുമായും 100 ഗ്രാം കഞ്ചാവുമായി 16 വയസുകാരനെയുമാണ് പിടികൂടിയത്. അരുണ്‍ മനോജിനെ പീരുമേട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് കോടതിയിലും ഹാജരാക്കി. കുമളി ചെക്ക് പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റ്റി ആര്‍ സെല്‍വരാജന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ മധു എം എസ്, കെ ബി ബഷീര്‍, പി ഡി സേവ്യര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജ്കുമാര്‍, ജയന്‍ പി ജോണ്‍, ഷനേജ്, ഉണ്ണിമോന്‍, മൈക്കിള്‍, ബിജുമോന്‍, അഗസറ്റിന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.