കുട്ടമ്പുഴ: കോതമംഗലം കുട്ടമ്പുഴ വനവാസി മേഖലയിലെ 500 കുടുംബങ്ങളും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍. പ്രധാനമന്ത്രി സുരക്ഷാ ബീമായോജന, ജീവന് ജ്യോതി ബീമാ യോജന എന്നീ പദ്ധതികളില്‍ ഗൃഹനാഥന്മാരെ ചേര്‍ത്തു.
അംഗങ്ങളില്‍നിന്ന് പണം ഈടാക്കാതെ പദ്ധതി നടപ്പിലാക്കിയത് സേവാഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന സേവാകിരണ്‍ ചാരിറ്റബിള്‍ സൊസൈറ്റിയും, പ്രവാസി മലയാളികളുടെ സംഘടനയായ ഫ്രണ്ട്സ് ഓഫ് കേരളയും ചേര്‍ന്നാണ്. ബുദ്ധിമുട്ടേറിയ ജീവിത സാഹചര്യങ്ങളില്‍ സാമൂഹ്യ സുരക്ഷാ പരിരക്ഷയൊന്നുമില്ലാതെയാണ് ഇവിടുത്തുകാര്‍ ജീവിക്കുന്നത്. സേവാഭാരതി നടപ്പിലാക്കിയ ഇന്‍ഷുറന്‍സ് പരിരക്ഷയിലൂടെ 500 പേര്‍ക്ക് ആശ്വാസമാകും.
കുട്ടമ്പുഴ ട്രെബല്‍ ഷെല്‍ട്ടറില്‍ നടന്ന പരിപാടിയില്‍ സേവാ കിരണ്‍ വൈസ് പ്രസിഡന്റ് ആര്. ശബരിനാഥ് അദ്ധ്യക്ഷത വഹിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഗോപി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. ബൈജു സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നടത്തി. ട്രെബല്‍ ഓഫീസര്‍ ജോജോ ജോസ്, വാര്‍ഡ് മെമ്പര്‍ പി.കെ തങ്കമ്മ, യൂണിയന് ബാങ്ക് മാനേജര്‍ ആര് വിശ്വരാജ് ഡോ. ഹെഡ്ഗേവാര്‍ ജന്മശതാബ്ദി സേവാസമിതി പ്രസിഡന്റ് സി.കെ. രാധകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. സേവാകിരണ്‍ പ്രോജക്ട് കോഡിനേറ്റര്‍ എ.വി. പ്രസാദ് സ്വാഗതവും, സേവാകിരണ്‍ സെക്രട്ടറി പി.ആര് മധുസൂദനന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: