കോട്ടയം: കാല്‍നടയാത്രക്കാര്‍ക്ക് ഉപകാരപ്രദമായ നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്കുള്ള മേല്‍പ്പാലം ഉടന്‍തന്നെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് തുറന്നുകൊടുക്കണമെന്ന് കോട്ടയം ജില്ലാ ബസ് തൊഴിലാളി സംഘം(ബിഎംഎസ്)ജനറല്‍ സെക്രട്ടറി സന്തോഷ് പോള്‍ ആവശ്യപ്പെട്ടു. പാലത്തില്നിനന്ും വീണ് ഒരു മനുഷ്യജീവന് പൊലിഞ്ഞിട്ടും കണ്ണുതുറക്കാത്ത റെയില്‍വേയുടെയും നഗരസഭയുടെയും നിലപാടില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ വരും ദിനങ്ങളില്‍ ധര്‍ണ്ണയടക്കമുള്ള പരിപാടികളുമായി മുന്നോട്ടുപോവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ തൊഴിലാളികള്‍ക്ക് മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.എം.നളിനാക്ഷന് കെ.ജി.ഗോപകുമാര്‍, എന്‍.എം.രാധാകൃഷ്ണന്, കെ.എം.ഗോപി, മനോജ് മാധവന്, പി.എന്‍.മോഹനന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: