കിടങ്ങൂര്‍ സൗത്ത്: മദ്യലഹരിയില്‍ കമ്പ്യൂട്ടര്‍ സ്ഥാപനത്തിലും ഉടമയുടെ വീട്ടിലും യുവാവ് അക്രമം നടത്തിയതായി പരാതി. തിങ്കളാഴ്ച വൈകിട്ട് 6 ന് കിടങ്ങൂര്‍ സൗത്ത് മാന്താടിക്കവലയില് നടന്ന ആക്രമണത്തില്‍ കമ്പ്യൂട്ടറുകളും പ്രിന്ററുകളും തകര്‍ന്നു. അന്‍പതിനായിരത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നാട്ടുകാര്‍ അനുനയിപ്പിച്ച് മടക്കിയയച്ച യുവാവ് വൈകിട്ട് 7മണിയോടെ സ്ഥാപന ഉടമയുടെ വീട്ടിലെത്തി മാതാപിതാക്കളെ അക്രമിച്ചു. വിവരമറിഞ്ഞെത്തിയ പോലീസിനെ അസഭ്യം പറയുകയും ചെയ്തു. കിടങ്ങൂര്‍ സൗത്ത് പുന്നമറ്റത്തില്‍ വിനോദ് (40) നെതിരെ സ്ഥാപന ഉടമ സനില്‍ കുമാര്‍ കിടങ്ങൂര്‍ പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: