പ്ലൈവുഡ് കമ്പനിയില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

Wednesday 31 August 2016 10:12 pm IST

പെരുമ്പാവൂര്‍: അറയ്ക്കപ്പടി ചേലക്കുളത്തുള്ള കെമി വിനീര്‍ ആന്റ് പ്ലൈവുഡ് മാനു ഫാക്ച്ചറിംഗ് സ്ഥാപനത്തില്‍ വന്‍തീപിടിത്തം. പ്ലൈവുഡ് ഉത്പനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. ഏകദേശം ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. സോമില്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മുജീബ് റഹിമാന്റെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ ഇന്നലെ വെളുപ്പിന് നാലു മണിയോടെയാണ് സംഭവം. ഡ്രയറില്‍ നിന്നും തീ പു റത്തേക്ക് പടര്‍ന്നതാണ് അഗ്‌നിബാധക്ക് കാരണമായത്. തീപിടിത്തം നടക്കുമ്പോള്‍ തൊഴിലാളികളാരും കമ്പനിയില്‍ ഇല്ലാതിരുന്നതിനാല്‍ ആളപായമില്ല. നാട്ടുകാരും തൊഴിലാളികളും വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നശമന സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പട്ടിമറ്റം, പെരുമ്പാവൂര്‍, മുവാറ്റുപുഴ, ആലുവ എന്നിവിടങ്ങളില്‍ നിന്നായി പത്ത് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി എട്ട് മണിക്കൂര്‍ പ്രയത്‌നത്തിനൊടുവിലാണ് തീ നിയന്ത്രിക്കാനായത്. കമ്പനിക്കുള്ളില്‍ ഉണ്ടായിരുന്ന യന്ത്രസാമഗ്രികളും തീപിടുത്തത്തില്‍ നശിച്ചു. കെട്ടിടം പൂര്‍ണമായും ഉപയോഗശൂന്യമായി. ഇവിടെ സൂക്ഷിച്ചിരുന്ന ലക്ഷങ്ങള്‍ വിലവരുന്ന ഉത്പന്നങ്ങളും പ്ലൈവുഡ് വിനീര്‍ നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന തടിയും കത്തിനശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.