പണിമുടക്ക് രാഷ്ട്രീയ പ്രേരിതം: ബിഎംഎസ്

Wednesday 31 August 2016 10:13 pm IST

കൊച്ചി: രാജ്യത്തെ ഒരു വിഭാഗം തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന സെപ്തം.2 ലെ പൊതുപണിമുടക്ക് രാഷ്ട്രീയ പ്രേരിതമാണെന്ന് ബിഎംഎസ് ജില്ലാ കമ്മറ്റി ആരോപിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി തൊഴിലാളി പണിമുടക്കിന് മുമ്പ് ട്രേഡ്‌യൂണിയനുകളെ ചര്‍ച്ചയ്ക്ക് വിളിക്കുകയും പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തിട്ടും പണിമുടക്കുമായി മുന്നോട്ട് പോകുവാനുള്ള ചില സംഘടനകളുടെ തീരുമാനം ദുരദ്ദേശ്യപരമാണ്. മിനിമം വേതനം 10,300 രൂപയാക്കുകയും ബോണസ് നിശ്ചയിക്കാനുള്ള പരിധി ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുകയും, ബോണസ് ലഭിക്കാനുള്ള പരിധി 21,000 രൂപയാക്കുകയും പ്രസവാവധി 12 ആഴ്ചയില്‍നിന്ന് 26 ആഴ്ചയാക്കുകയും, കരാര്‍ തൊഴിലാളി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയും തൊഴിലാളി സംഘടികളുടെ എണ്‍പത് ശതമാനം ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതിനാല്‍ ബിഎംഎസ് പണിമുടക്കില്‍ പങ്കെടുക്കില്ലന്ന് ജില്ലാ സെക്രട്ടറി കെ.വി.മധുകുമാര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.