മുറെ, സെറീന രണ്ടാം റൗണ്ടില്‍

Wednesday 31 August 2016 10:35 pm IST

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ രണ്ടാം ദിവസവും പ്രമുഖരുടെ മുന്നേറ്റം. പുരുഷന്മാരില്‍ രണ്ടാം സീഡ് ആന്‍ഡി മുറെ, മൂന്നാം സീഡ് സ്റ്റാനിസ്ലസ് വാവ്‌റിങ്ക, ആറാം സീഡ് കെയ് നിഷികോരി, വനിതകളില്‍ ഒന്നാം സീഡ് സെറീന വില്യംസ്, നാലാം സീഡ് അഗ്നീസ്‌ക റഡ്വാന്‍സ്‌ക, അഞ്ചാം സീഡ് സിമോണ ഹാലെപ്പ്, ആറാം സീഡ് വിനസ് വില്യംസ് എന്നിവര്‍ അനായാസ ജയത്തോടെ ആദ്യ റൗണ്ട് പിന്നിട്ടു. ആന്‍ഡി മുറെ തുടര്‍ച്ചയായ സെറ്റില്‍ ലൂക്കോസ് റൊസോളിനെ മടക്കി, സ്‌കോര്‍: 6-3, 6-2, 6-2. ഫെര്‍ണാണ്ടൊ വെര്‍ദാസ്‌കോയ്‌ക്കെതിരെ സ്റ്റാനിസ്ലസ് വാവ്‌റിങ്കയ്ക്കും തുടരെ സെറ്റില്‍ ജയം, സ്‌കോര്‍: 7-6, 6-4, 6-4. എന്നാല്‍, കെയ് നിഷികോരിക്ക് ജര്‍മനിയുടെ ബെഞ്ചമിന്‍ ബെക്കറെ കീഴടക്കാന്‍ നാലു സെറ്റ് കളിക്കേണ്ടിവന്നു, സ്‌കോര്‍: 6-1, 6-1, 3-6, 6-3. വനിതകളില്‍ സെറീന, റഷ്യയുടെ എകാത്രിന മകരോവയെ തുരത്തി, സ്‌കോര്‍: 6-3, 6-3. റഡ്വാന്‍സ്‌ക, ജെസീക പെഗുലയെയും (6-1, 6-1), ഹാലെപ്പ്, ക്രിസ്റ്റന്‍ ഫ്‌ളിപ്‌കെന്‍സിനെയും (6-0, 6-2), വീനസ്, കത്രീന കൊസൊലൊവയെയും (6-2, 5-7, 6-4) തോല്‍പ്പിച്ചു. പുരുഷന്മാരില്‍ ഡേവിഡ് ഫെറര്‍, ഗ്രിഗര്‍ ദിമിത്രോവ്, ഫാബിയൊ ഫോഗ്നിനി, യാങ്കൊ തിപ്‌സെരെവിച്ച്, യുവാന്‍ ഡെല്‍പൊട്രൊ, സ്റ്റീവ് ജോണ്‍സണ്‍, നിക്ക് കിര്‍ഗോയിസ്, നിക്കോളസ് മാഹട്ട്, ജെര്‍മി ചാര്‍ഡി തുടങ്ങിയവരും, വനിതകളില്‍ അനസ്താസിയ പൗലുചെങ്കോവ, കാര്‍ലോ സുവാരസ് നവാരോ, കാതെറിന സിനിയകോവ, കരോലിന്‍ ഗാര്‍ഷ്യ, കരോലിന പ്ലിസ്‌കോവ, ലൂസി സഫറോവ, സാമന്ത സോസ്റ്റര്‍, എലേന വെസ്‌നിന, യെലേന യാങ്കൊവിച്ച്, ടിമിയ ബാസിന്‍സ്‌കി തുടങ്ങിയവരും ആദ്യവട്ടം പിന്നിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.