കായല്‍ കൈയേറുന്നതായി പരാതി

Wednesday 31 August 2016 10:49 pm IST

പാവറട്ടി: കനോലികനാല്‍ മത്സ്യകൃഷി എന്ന പേരില്‍ സ്വകാര്യ വ്യക്തികള്‍ നടത്തു പുഴ സ്വകാര്യവത്കരണം പരമ്പരാഗത മത്സ്യതൊഴിലാളികളെ പ്രതിസന്ധിയിലാക്കുതായി പരാതി. ജില്ലകളക്ടര്‍ക്കും ഫിഷറീസ് അധികാരികള്‍ക്കും പരാതി നല്‍കി. കനോലികനാലില്‍ പള്ളിക്കടവ് കടത്ത് കടവിനും,പുളിക്കടവ് പാലത്തിനും ഇടയില്‍ പുഴയുടെ നടുഭാഗത്തായി ഏകദേശം 2000 ചതുരശ്ര അടിയിലുള്ള ഭാഗമാണ് മുളം കുറ്റികള്‍ സ്ഥാപിച്ചും, വലിയ പ്ലാസ്റ്റിക് വീപ്പകള്‍ സ്ഥാപിച്ചും കനോലികനാല്‍ മത്സ്യകൃഷിക്കായി വളച്ചു കെട്ട'ിയിട്ടുള്ളത്. പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുകയും,പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ഉപജീവന മാര്‍ഗം തടസ്സപ്പെടുത്തുകയും ചെയ്യു രീതിയിലാണ് സ്വകാര്യ വ്യക്തികള്‍ മത്സ്യകൃഷിക്കായി നടത്തു പുഴ സ്വകാര്യ വത്കരണം. ഇക്കാര്യം ചൂണ്ടി കാട്ടി മത്സ്യതൊഴിലാളികള്‍ ജില്ലകളക്ടര്‍ ഫിഷറീസ് ഡയറക്ടര്‍ എിവര്‍ക്ക് പരാതി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.