കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് ഓണത്തിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കാര്‍ഷിക പരമ്പരാഗത വ്യാവസായിക ഉല്‍പ്പന്ന പ്രദര്‍ശന വിപണനമേള കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് കെ.പി.ജയബാലന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ടി.ടി.റംല, കെ.ശോഭ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അന്‍സാരി തില്ലങ്കേരി, അജിത് മാട്ടൂല്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എന്‍.പീതാംബരന്, ജോസഫ് പൈക്കട, ബി.പി.റൗഫ് തുടങ്ങിയവര്‍ സംസാരിച്ചു. വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് വി.കെ.സുരേഷ് ബാബു സ്വാഗതവും സെക്രട്ടറി എം.കെ.ശ്രീജിത് നന്ദിയും പറഞ്ഞു. സപ്തംബര്‍ 13 വരെയാണ് മേള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: