ആരോഗ്യ ഇന്‍ഷൂറന്‍സ് രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍

Wednesday 31 August 2016 11:01 pm IST

കണ്ണൂര്‍: സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് (2017-18) അംഗമാകുന്നതിനുളള രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ 30 വരെ നടക്കും. കഴിഞ്ഞ വര്‍ഷം കാര്‍ഡ് പുതുക്കാത്തതിനാല്‍ അംഗത്വം നഷ്ടപ്പെട്ടവര്‍, വിവിധ ക്ഷേമനിധിയില്‍ ഉള്‍പ്പെട്ടവര്‍, 600 രൂപയില്‍ താഴെ പ്രതിമാസ വരുമാനമുളളവര്‍ എന്നിവര്‍ക്കാണ് അവസരം. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് അവസാന ഒരാഴ്ച രജിസ്‌ട്രേഷന് സമയം അനുവദിക്കും. റേഷന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട മുഴുവന്‍ അംഗങ്ങളുടെയും ആധാര്‍ കാര്‍ഡ്, വിവിധ ക്ഷേമനിധി അംഗത്വ കാര്‍ഡ്/ക്ഷേമ പെന്‍ഷന്‍ കാര്‍ഡ് എന്നിവയുമായി അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്ന് ജില്ലാ പ്രൊജക്ട് മാനേജര്‍(ഇ-ഗവേണന്‍സ്) അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.