മഴയെത്തുടര്‍ന്ന് നേരമ്പോക്കില്‍ പഴയ കെട്ടിടം തകര്‍ന്നു വീണു ; ഒഴിവായത് വന്‍ ദുരന്തം

Wednesday 31 August 2016 11:07 pm IST

ഇരിട്ടി: ഇരിട്ടി നേരമ്പോക്കില്‍ ഫയര്‍ സ്റ്റേഷന് മുന്നിലെ ഇരുനിലക്കെട്ടിടം തകര്‍ന്നു വീണു. മുന്‍പ് ഇരിട്ടി പിഎച്ച്‌സി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് പതിറ്റാണ്ടുകളോളം ഹോട്ടലും ചായക്കടയും നടത്തിവന്നിരുന്ന അമ്പതു വര്‍ഷത്തിലേറെ പഴക്കമുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടമാണ് റോഡിലേക്ക് തകര്‍ന്നു വീണത്. ഈ സമയത്ത് റോഡില്‍ വാഹനങ്ങളും കാല്‍നട യാത്രക്കാരും ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ റോഡില്‍ തടസ്സം സൃഷ്ടിച്ച കല്ലുകളും മരങ്ങളും മറ്റും മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.