തലശ്ശേരി: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അനുജനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരന് ജീവപര്യന്തം തടവും 5,000 രൂപ പിഴയും. പയ്യാവൂര്‍ പള്ളിപറമ്പ് വീട്ടില്‍ തോമസ് എന്ന കുഞ്ഞുമോ(46)നെയാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി (3) ജഡ്ജ് രാജകുമാര്‍ ശിക്ഷിച്ചത്. കുഞ്ഞുമോന് ഇളയ സഹോദരന് സ്റ്റീഫനാണ് (32) കൊല്ലപ്പെട്ടത്.
2014 ജനുവരി 20ന് ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാട്ടിലില്ലാത്ത ഇളയമ്മയുടെ പേരിലുള്ള റബ്ബര്‍ തോട്ടം ഇരുവരുമാണ് നോക്കിയിരുന്നത്. ഇതില്‍ നിന്നും കിട്ടുന്ന ആദായം ഇളയമ്മയ്ക്ക് നല്‍കാതെ ജ്യേഷ്ഠന് കൈക്കലാക്കി ധൂര്‍ത്തടിക്കുന്നതിനെ സ്റ്റീഫന്‍ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് വാക്കത്തിക്കൊണ്ട് തലക്കുവെട്ടി കൊലപ്പെടുത്താന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: