കണ്ണൂര്‍: മലയോര ഹൈവേ നിര്‍മ്മാണം തുടരും എന്ന് മുഖ്യമന്ത്രി ഉറപ്പുനല്കിയതിന്റെ അടിസ്ഥാനത്തില്‍ ഹൈവേ നിര്‍മ്മാണം നിര്‍ത്തിയതിനെതിരെയുള്ള സമരം നിര്‍ത്തിവെക്കുന്നതായി ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് കെ.സി.ജോസഫ് എംഎല്‍എ അറിയിച്ചു.
ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ വെച്ച് കെ.സി.ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ സണ്ണി ജോസഫ് എംഎല്‍എ, മോണ്‍ മാത്യു എം.ചാലില്‍, തോമസ് വെക്കത്താനം, സി.കെ.മുഹമ്മദ്, ദേവസ്യാ മേച്ചേരി എന്നിവരടങ്ങിയ നിവേദക സംഘം മുഖ്യമന്ത്രിയെ കണ്ട് മലയോര ജനതയുടെ ആശങ്ക അറിയിച്ചിരുന്നു.
മലയോര ഹൈവേ നിര്‍മ്മാണം മുടങ്ങാതെ മുന്നോട്ട് പോകാന്‍ ധനവകുപ്പുമായി ചര്‍ച്ച ചെയ്ത് നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ 9ന് നടത്താന്‍ നിശ്ചയിച്ച മനുഷ്യച്ചങ്ങല അടക്കമുള്ള സമരപരിപാടികള്‍ അടക്കമുള്ള പരിപാടികള്‍ നിര്‍ത്തിവെച്ചതായി കെ.സി.ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: