പയ്യാവൂര്‍: ഭാരതീയ ജനതാപാര്‍ട്ടി ചാമക്കല്‍ ബൂത്ത് സമ്മേളനവും എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാവിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും ചാമക്കല്‍ എസ്എന്‍ യുപി സ്കൂളില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. രാജന് പുതശ്ശേരി അധ്യക്ഷത വഹിച്ചു. കോഴിക്കോട് മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്, ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. കെ.ജെ.മാത്യു, ആനിയമ്മ രാജേന്ദ്രന്, വി.എന്‍.രവി, കെ.വി.പ്രദീപന്, എം.ഐ.ശശി, കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: