കൃഷ്ണഗാഥാ സമ്മേളനവും പുരസ്‌കാര സമര്‍പ്പണവും നടത്തി

Wednesday 31 August 2016 11:07 pm IST

കണ്ണൂര്‍: ഉത്തരകേരള കവിതാ സാഹിത്യവേദി-കൃഷ്ണഗാഥ സമ്മേളനവും കലാമണ്ഡലം വനജ, അശോക് കുമാര്‍ വടകര എന്നിവര്‍ക്ക് നടനഗുരു, ചിത്രകല എന്നീ പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു. എ.ഗംഗാധരന്‍ അധ്യക്ഷതവഹിച്ചു. അഡ്വ. പി.കെ.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചെറുശ്ശേരി എന്ന വിഷയം അക്ഷരഗുരു കവിയൂരും, കൃഷ്ണഗാഥയിലെ അധ്യാത്മികത എന്ന വിഷയം ഡോക്ടര്‍ എന്‍.കെ.ശശീന്ദ്രനും അവതരിപ്പിച്ചു. എം.സരോജിനി ടീച്ചറുടെ നിലാവുപൂത്ത നാട്ടുവഴികള്‍ എന്ന നോവലിന്റെ ചര്‍ച്ചയില്‍ ടി.പി.ആര്‍.നാഥും, നോവലിസ്റ്റ് ശേഖര്‍ജിയും ആസ്വാദന പ്രഭാഷണങ്ങള്‍ നടത്തി. പി.ആര്‍.കുമാര്‍ജി, പി.എം.ശാന്തകുമാരി, സോമന്‍ മാഹി, സുനില്‍ മടപ്പള്ളി, ചന്ദ്രന്‍ മന്ന, അജയകുമാര്‍ വടകര, ആര്‍ട്ടിസ്റ്റ് ശശികല, സൗമി മട്ടന്നൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.