സമാന്തര വിദ്യാഭ്യാസ സംരക്ഷണ ദിനം ഇന്ന്

Wednesday 31 August 2016 11:05 pm IST

പയ്യന്നൂര്‍: പാരലല്‍ കോളേജ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 9.30ന് പെരുമ്പയിലെ പയ്യന്നൂര്‍ വിദ്യാമന്ദിരം കോളേജ് ഓഡിറ്റോറിയത്തില്‍ സമാന്തര വിദ്യാഭ്യാസ സംരക്ഷണ സമ്മേളനം നടത്തും. തുല്യനീതി നടപ്പാക്കുക, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നിര്‍ത്തലാക്കിയ കോഴ്‌സുകള്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമ്മേളനം നടത്തുന്നത്. കെ.എന്‍.രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന ശില്‍പശാല അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.ടി.മൊയ്തീന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.