കണ്ണൂര്‍: സപ്ലൈകോയുടെ ജില്ലാ ഫെയര്‍ ഇന്ന് രാവിലെ 11.30 മണിക്ക് ജൂബിലി ഹാളില്‍ കോര്പ്പറേഷന് മേയര്‍ ഇ.പി.ലതയുടെ അധ്യക്ഷതയില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ ഒരു ജില്ലാ ഫെയറും 4 താലൂക്ക് ഫെയറുകളും 6 ഓണം മാര്‍ക്കറ്റുകളും സപ്ലൈകോ നടത്തും. സപ്ലൈകോയുടെ മുഴുവന്‍ ഔട്ട്ലെറ്റുകളും ഓണം മിനി ഫെയറുകളായി പ്രവര്‍ത്തിക്കുകയും ചെയ്യും. ഉപഭോക്താക്കള്‍ക്ക് ഓണം പര്‍ച്ചേസിന് വന്‍ സമ്മാന പദ്ധതിയും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. കൂടാതെ ബിപിഎല്‍/എഎവൈ കാര്‍ഡ് ഉടമകള്‍ക്കുളള സൗജന്യ ഓണകിറ്റ് എല്ലാ ഔട്ട്ലെറ്റില് നിന്നും 7 വരെ ലഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: