കണ്ണൂര്‍: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ തളിപ്പറമ്പ് കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ 5, 6 ക്ലാസുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഈ സീറ്റുകളിലേക്ക് സപ്തംബര്‍ മൂന്നിന് രാവിലെ 11 മണിക്ക് കണ്ണൂര്‍ എം.ആര്.എസില്‍ വച്ച് പ്രവേശന പരീക്ഷ നടത്തും. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താമസം, ഭക്ഷണം, വസ്ത്രം എന്നിവ സൗജന്യമായിരിക്കും. ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട രക്ഷിതാക്കളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് ജാതി, വരുമാനം എന്നി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം പ്രവേശന പരീക്ഷയ്ക്ക് ഹാജരാകണം. ഫോണ്‍ -04602 203020.
പ്രതികരിക്കാൻ ഇവിടെ എഴുതുക: