കോഴിക്കോട്: ആറന്മുള വിമാനത്താവളത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് ജനങ്ങളുടെ ഐതിഹാസിക പോരാട്ടത്തിന്റെ വിജയമാണെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. 2004 മുതല്‍ ആറന്മുള പൈതൃക ഗ്രാമം സംരക്ഷിക്കാന്‍ സമരം നടന്നു വരികയാണ്.
മണ്ണും വയലും വെള്ളവും സംരക്ഷിക്കുവാനുള്ള ജനകീയസമരമായിരുന്നു അത്. പണമുണ്ടെങ്കില്‍ എന്തുമാകാമെന്ന ധാര്‍ഷ്ട്യത്തിനെതിരെ നടന്ന ജനങ്ങളുടെ സമരം വിജയിക്കുമെന്നതിന്റെ സൂചയാണിത് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: