വയനാട് ആദിവാസി ഭൂമി തട്ടിപ്പ് ജുഡീഷ്യല്‍ അനേ്വഷണം നടത്തണം: പട്ടികജാതിമോര്‍ച്ച

Wednesday 31 August 2016 11:28 pm IST

തിരുവനന്തപുരം: വയനാട് ആദിവാസി ഭൂമി തട്ടിപ്പ് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അനേ്വഷിപ്പിക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി മോര്‍ച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി.വാവ മാ

വയനാട് ആദിവാസി ഭൂമി തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പട്ടിക ജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. പി.പി. വാവ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. എസ്. സുരേഷ്, അഡ്വ. പി. സുധീര്‍ സമീപം

ര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതിയില്‍ മുഴുവനും അഴിമതിയാണെന്ന് ഡോ. പി.പി.വാവ പറഞ്ഞു. വയനാട് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളും മുന്‍ മന്ത്രി ജയലക്ഷ്മി, എം.എ. ഷാനവാസ് എംപി, ഡിസിസി പ്രസിഡന്റ് പൗലോസ് എന്നിവരുടെ ബിനാമികളുമാണ് കുറഞ്ഞവിലയ്ക്ക് ഭൂമി വാങ്ങി സര്‍ക്കാരിനുതന്നെ കൂടിയ വിലയ്ക്ക് വിറ്റത്. ആദിവാസികള്‍ക്കുവേണ്ടി 182 ഏക്കര്‍ ഭൂമി വാങ്ങിയതിലും കോടികളാണ് കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിയെടുത്തത്. മുന്‍ മന്ത്രിയും ഡിസിസി നേതാക്കളും കെപിസിസി അംഗങ്ങളും ഉള്‍പ്പെട്ട മാഫിയയാണ് ഭൂമി തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.പിണറായി സര്‍ക്കാര്‍ ഭൂമി തട്ടിപ്പുകാരെ സംരക്ഷിക്കുകയാണെന്നും ജുഡീഷ്യല്‍ അനേ്വഷണം പ്രഖ്യാപിക്കുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ്, എസ്‌സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.സ്വപ്നജിത്ത്, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മുട്ടത്തറ, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. പ്രദീപ്കുമാര്‍, ഷിബു കോട്ടുക്കല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ നേതാക്കളായ പാറയില്‍ മോഹനന്‍, വിമല്‍രാജ്, ഷെറീന്‍, സുരേഷ്, രവീന്ദ്രന്‍, അനില്‍, വിജയകുമാര്‍, സുകു, ബിജു, അജിത എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.