തിരുവനന്തപുരം: സംസ്ഥാനത്താകെ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ബിജെപി സജീവാംഗങ്ങളുടെ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നു. അതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളില്‍ ഇന്നു നടക്കുന്ന സജീവാംഗങ്ങളുടെ സമ്മേളനങ്ങളില്‍ ഒ.രാജഗോപാല്‍ എംഎല്‍എ, വി. മുരളീധരന്, ജോര്‍ജ്ജ് കുര്യന്, അഡ്വ. എസ്. സുരേഷ്, രാധാമണി, രാജസേനന്, കരമന ജയന്, പാപ്പനംകോട് സജി, ബിജു ബി. നായര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
ബൂത്തുകളില്‍ നിന്ന് സജീവാംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവരുടെ യോഗമാണ് നടക്കുന്നത്. 23, 24, 25 തീയതികളില്‍ കോഴിക്കോട് നടക്കുന്ന ദേശീയ കൗണ്‍സിലാണ് ഈ സമ്മേളനത്തിന്റെ മുഖ്യ ചര്‍ച്ചാ വിഷയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: