തെരുവുനായ്ക്കള്‍; കേരളത്തിന് നോട്ടീസ്

Wednesday 31 August 2016 11:39 pm IST

ന്യൂദല്‍ഹി: തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്നതിനെതിരെ ദേശീയ മൃഗസംരക്ഷണ ബോര്‍ഡ് കേരളാ സര്‍ക്കാരിന് നോട്ടീസ് അയച്ചു. ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ആര്‍.എം. ഖര്‍ബ് മുഖ്യമന്ത്രി പിണറായി വിജയനാണ് നോട്ടീസയച്ചത്. നായകളെ കൊന്നൊടുക്കുന്നതിന് പകരം വന്ധ്യംകരണം ശക്തപ്പെടുത്താന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ദേശീയ മൃഗസംരക്ഷണ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമണകാരികളായ തെരുവുനായ്ക്കളെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം നിയമലംഘനമാണ്. ഇത്തരം നടരപടികള്‍ പിന്‍വലിക്കണം. നായ്ക്കളെ കൊന്നൊടുക്കുന്നതിലൂടെ പ്രശ്‌ന പരിഹാരം കാണാനാവില്ല. വന്ധ്യംകരണം മാത്രമാണ് ശാസ്ത്രീയമായ പരിഹാരമെന്നും ബോര്‍ഡ് ചെയര്‍മാന്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.