മഹാനേതാവെന്ന് സ്വയം വിശേഷിച്ചിരുന്ന കിം ഇല് സുങ്ങിന്റെ ചെറുമകനാണ് കിം ജോങ് ഉന്‍. അച്ഛന് കിം ജോങ് ഇല്. മുത്തച്ഛന് 1948 മുതല്‍ 48 വര്‍ഷം, മരണംവരെ ഉത്തര കൊറിയ ഭരിച്ചു. മാറിമാറി പ്രധാനമന്ത്രിയും പ്രസിഡന്റുമായി. വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ അദ്ധ്യക്ഷനുമായിരുന്നു.
ചെറുമകന്റെ സ്വേച്ഛാധിപത്യവും ക്രൂരതയും പാരമ്പര്യമാണ്. മുത്തച്ഛന് സ്വാഭിമാനം എന്നപേരില്‍ രാജ്യത്ത് സ്വേച്ഛാധിപതിയായി, ജുഛെ എന്ന സ്വന്തം ദര്‍ശനം അടിച്ചേല്‍പ്പിച്ചു. കാലക്രമത്തില്‍ അത് കമ്മ്യൂണിസത്തിനു വഴിമാറി. സോവ്യറ്റ് യൂണിയനുമായി ദൃഢബന്ധത്തിലായിരുന്ന കിം ഇല് സുങ് അവിടത്തെ നേതാക്കളെ പലകാര്യങ്ങളിലും അനുകരിച്ചു. 1994-ല്‍ അന്തരിച്ചു.
കുടുംബ ഭരണത്തില്‍ മകന് കിം ജോങ് ഇല് എത്തി. അച്ഛനേക്കാള്‍ സ്വേച്ഛാധിപതിയാകാനായിരുന്നു മകന് ജോങ് ഇല് ശ്രമിച്ചത്. അച്ഛനേയും മുത്തച്ഛനേയും കടത്തിവെട്ടി കൊച്ചു മകന് 2011 ല്‍ അധികാരത്തിലേറി. കിം ജോങ് ഉനിനെക്കുറിച്ച് ഏറെ വിവരങ്ങള്‍ പരസ്യമല്ല. എന്നു ജനിച്ചു, എവിടെ പഠിച്ചു തുടങ്ങിയ കാര്യങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: