കോഴിക്കോട്: സപ്തംബര്‍ 23 മുതല്‍ 25 വരെ കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ നടത്തിപ്പിനായി 1001 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സാമൂതിരി കെ സി ഉണ്ണിയനുജന്‍ രാജ, ജെആര്‍എസ് നേതാവ് സി കെ ജാനു, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍, ഡോ. കെ മാധവന്‍കുട്ടി, ഒ.രാജഗോപാല്‍ എംഎല്‍എ, ഗാന്ധിയന്‍ പി. ഗോപിനാഥന് നായര്‍ , അഹല്യാ ശങ്കര്‍ എന്നിവര്‍ രക്ഷാധികാരികളായ സ്വാഗതസംഘമാണ് രൂപീകരിച്ചത്.
ഒളിംപ്യന്‍ പി ടി ഉഷയാണ് സ്വാഗത സംഘം അദ്ധ്യക്ഷ. ജനറല്‍ കണ്‍വീനറായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ തെരഞ്ഞെടുത്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്, എം ടി രമേശ് എന്നിവര്‍ കണ്‍വീനര്‍മാരാണ്. വൈസ് ചെയര്മാന്മാരായി മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ്, മുന്‍ പ്രസിഡന്റുമാരായ കെ ടി രഘുനാഥ് , അലോക് സാബു റിട്ട. കേണല്‍ പി കെ വി പണിക്കര്‍ (ക്യാപ്റ്റന്‍ വിക്രമിന്റെ പിതാവ്) നിത്യാനന്ദ് കമ്മത്ത്, അഡ്വ ഗംഗാധരന്,വിജയന് അളകാപുരി , ഡോ. അജിത് കുമാര്‍,കെ പി വസന്ത് രാജ് , എസ് ഡി ഷേണായി പ്രസിഡന്റ്, ടെക്സ്റ്റല്‍സ് അസോ.,ഡോ കെ. എസ് ചന്ദ്രകാന്ത് ശ്യാം ഏറാടി സെക്രട്ടറി മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ്, ജി ഗോപിനാഥ് മുന്‍ വിസി കാലിക്കറ്റ് സര്‍വ്വകലാശാല, വി മാലതി, എന്‍ പി അബ്ദുള്‍ അസീസ്,ഡോ കെ ജി അലക്സാണ്ടര്‍ ,കെ വി അനേഖ് ,നസ്രത്ത് ജഹാന് ചലച്ചിത്ര നിര്‍മ്മാതാവ്, പി.പി ഉമര്‍ ഫാറൂഖ്,കെ ടി ജനാര്ദ്ദനന് ,അനിരുദ്ധന് എഴുത്തുപള്ളി ,കോഴിക്കോട് നാരായണന് നായര്‍ , സി ഇ ചാക്കുണ്ണി റെയില്‍വേ യൂസേഴ്സ് ഫോറം,റോഷന് കൈനടി,എല്‍.എന്‍ ദീപക് ദേവ്, തോപ്പന് സി ലൊഡായ,ബേബി സക്കറിയ,റിട്ട കേണല്ഗോപിനാഥന് നായര്‍ , കെ. ദാമോദരന്‍ എന്നിവരെ തെരഞ്ഞെടുത്തു. കൃഷ്ണാനന്ദ് കമ്മത്താണ് ഖജാന്‍ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: