ന്യൂയോർക്ക്: യുഎസിലെ അലാസ്കയില്‍ കച്ചവട ആവശ്യങ്ങള്‍ക്കായുള്ള ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് അഞ്ചു പേര് മരിച്ചു. സെസ്ന ഏവിയേഷന്‍ കമ്പനിയുടേയും അലാസ്കന്‍ അഡ്വഞ്ചറസ് കമ്പനിയുടെ വിമാനവും തമ്മിലാണ് കൂട്ടിയിടിച്ചത്.
വിമാനങ്ങള്‍ക്കുള്ളില്‍ യാത്ര ചെയ്തിരുന്ന എല്ലാവരും അപകടത്തില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. പൈലറ്റിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമാക്കിയതെന്നാണ് വിവരം. റഷ്യന്‍ മിഷന് ഗ്രാമത്തിന് സമീപമുള്ള ഒറ്റപ്പെട്ട പ്രദേശത്താണ് വിമാനങ്ങള്‍ തകര്‍ന്നുവീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: