മുക്കം:കൂമ്പാറപ്പുഴയില് പൈപ്പ് സ്ഥാപിച്ച് കോണ്‍ക്രീറ്റ് റോഡ് നിര്‍മിച്ച സ്ഥലത്ത് അഡീ. തഹസില്‍ദാര്‍ പി.എം. ഉദയകുമാര്‍ പരിശോധന നടത്തി.ചപ്പാത്ത് നിര്‍മിക്കാനുള്ള പഞ്ചായത്തിന്റെ അനുമതിയുടെ മറവിലാണ് ആദ്യം പുഴയില്‍ പൈപ്പ് സ്ഥാപിച്ചത്.
ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറി നല്കിയ സ്റ്റോപ്പ് മെമ്മൊ അവഗണിച്ച് കഴിഞ്ഞ ദിവസം കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു.പഞ്ചായത്ത്,വില്ലേജ് അധികൃതര്‍ ഇതിനെതിരെ ഒരു നടപടിയുമെടുത്തില്ല.ആനക്കല്ലുംപാറ ക്വാറിയിലേക്ക് വാഹനങ്ങള്‍ കൊണ്ടുപോകാനാണ് റോഡുണ്ടാക്കിയത്.
നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഡീ. തഹസില്‍ദാര്‍ പി.എം. ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയത്.ആര്.ഡി.ഒ. ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: