തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് വിഎസ് അച്യുതാനന്ദന്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണം നൂറു ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് വിഎസിന്റെ പ്രതികരണം. നൂറു ദിവസത്തെ എങ്ങനെ വിലയിരുത്തുന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു വിഎസ്സിന്റെ മറുപടി.
അതേസമയം പിണറായിയുടേത് ദിശാബോധമില്ലാത്ത സര്‍ക്കാരാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പോലീസിനെ ചൊല്പ്പടിക്കാരാക്കി രാഷ്ട്രീയവത്കരിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന വിമര്‍ശനം.
രാഷ്ട്രീയ കൊലപാതകങ്ങള്‍ നിയന്ത്രിക്കുന്നതിലും നടപടിയെടുക്കുന്നതിലും പോലീസ് നിഷ്ക്രിയമാകുമ്പോള്‍ മറുഭാഗത്ത് പോലീസ് തന്നെ അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്ന് വിഎം സുധീരന് കുറ്റപ്പെടുത്തി.
അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലെന്ന് സര്‍ക്കാരിന്റെ നൂറാം ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യപിച്ചിരുന്നു. 100 ദിവസമെന്നത് കുറഞ്ഞ് കാലയാളവാണെങ്കിലും എല്‍ഡിഎഫ് സര്‍ക്കാരിന് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പോലീസിനും വിജിലന്‍സിനും പൂര്‍ണ്ണസ്വാതന്ത്ര്യം പുനസ്ഥാപിച്ചു, അഞ്ച് വര്‍ഷം കൊണ്ട് നവകേരളം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: