കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ വന്‍ വൈദ്യുതി മോഷണം കണ്ടെത്തി. പുതിയ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ ഹാഷ്കോഹട്ട് ഹോട്ടലില്‍ ആണ് വൈദ്യുതി മോഷണം കണ്ടെത്തിയത്. പത്തൊമ്പത് ലക്ഷത്തോളം രൂപയുടെ മോഷണമാണ് വടകരയില്‍ നിന്നെത്തിയ എ.പി.ടി.സ്ക്വാഡ് പരിശോധനയില്‍ കണ്ടെത്തിയത്. വൈദ്യുതിബില്ലില്‍ വന്‍കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ക്വാഡ് രഹസ്യമായി എത്തി പരിശോധന നടത്തുകയായിരുന്നു. ഏഴ് മണിക്കൂര്‍ നീണ്ട പരിശോധനയിലാണ് വെട്ടിപ്പ് തെളിഞ്ഞത്.കഴിഞ്ഞ നാല് വര്‍ഷമായി വൈദ്യുതി മോഷണം നടക്കുകയാണെന്ന് രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തി. ട്രാന്‍സ്ഫോര്‍മറില്‍ നിന്നും ഹോട്ടലിലേക്ക് രഹസ്യമായി വൈദ്യുതി എത്തിച്ചാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്. വൈദ്യുതി മോഷണത്തിന് ഉപയോഗിച്ച വയര്‍ തുടങ്ങിയ ഉപകരങ്ങളും സ്ക്വാഡ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: