ദേശീയ കൗണ്‍സില്‍ സമ്മേളനം: പൗരപ്രമുഖരടങ്ങുന്ന സ്വാഗതസംഘം; വന്‍ ജനപങ്കാളിത്തം

Thursday 1 September 2016 10:10 am IST

കോഴിക്കോട്: സപ്തംബര്‍ 23,24,25 തിയ്യതികളില്‍ കോഴിക്കോട്ട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സി ല്‍ സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ വന്‍ ജനപങ്കാളിത്തം. പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകര്‍ മുതല്‍ നൂറുകണക്കിന് വനിതാ പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തു. രാഷ്ട്രീയ ജനസഭ അദ്ധ്യക്ഷ സി.കെ. ജാനുവാണ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ജാനുവിന്റെ പ്രസംഗത്തെ സദസ്സ് ഹര്‍ഷാരവത്തോടെയാ ണ് സ്വാഗതം ചെയ്തത്. രാഷ്ട്രീയ ജനസഭ നേതാക്കളായ തെക്കന്‍ സുനില്‍കുമാര്‍, കുമാരദാസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. സവിശേഷമായ രാഷ്ട്രീയ പ്രാധാന്യമാണ് കോഴിക്കോട്ട് നടക്കുന്ന ദേശീയ സമ്മേളനത്തിനുള്ളതെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ പറഞ്ഞു. ഇരു മുന്നണികള്‍ക്കും വന്‍ തിരിച്ചടിയാണ് കേരളത്തില്‍ നേരിടുന്നത്. രാഷ്ട്രീയമായി മുന്നേറുന്ന ഏക പാര്‍ട്ടി ബിജെപിയാണെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പുകള്‍ തെളിയിച്ചുകഴിഞ്ഞു. കമ്യൂണിസത്തിന്റെയും മുതലാളിത്തത്തിന്റെയും പരാജയം നേരിട്ടുകഴിഞ്ഞ ലോകം ഉറ്റുനോക്കുന്നത് ഏകാത്മ മാനവ ദര്‍ശനത്തിലേക്കാണ്. ദീനദയാല്‍ ഉപാദ്ധ്യായയുടെ ജന്മശതാബ്ദി വര്‍ഷാഘോഷത്തിന് തുടക്കം കുറിക്കുന്ന സമ്മേളനം കൂടിയാണിത് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ മുതിര്‍ന്ന നേതാവ് അഹല്യ ശങ്കര്‍ അടക്കം ആദ്യകാല പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം സമ്മേളനത്തിന് ആവേശം പകര്‍ന്നു. കോഴിക്കോട്ടെ പ്രമുഖരടങ്ങുന്ന പൗരാവലിയുടെ സാന്നിദ്ധ്യം സമ്മേളനത്തിന്റെ വിജയത്തുടക്കത്തിന് നാന്ദി കുറിച്ചു. വ്യാവസായിക, വിദ്യാഭ്യാസ, സാംസ്‌കാരിക രംഗ ത്തെ പ്രമുഖരടങ്ങുന്ന സ്വാഗതസംഘമാണ് ഇന്നലെ രൂപീകരിച്ചത്. ബിജെപി ദേശീയ, സംസ്ഥാന നേതാക്കള്‍ യോഗത്തിന് നേതൃത്വം നല്‍കി. ബിജെപി മേഖലാ അദ്ധ്യക്ഷന്‍ വി.വി. രാജന്‍, പി. രഘുനാഥ്, സി. കൃഷ്ണകുമാര്‍, അഡ്വ. കെ.പി. പ്രകാശ്ബാബു, ടി.പി. ജയചന്ദ്രന്‍, പി. ജിജേന്ദ്രന്‍, ടി. ബാലസോമന്‍, ടി.വി. ഉണ്ണികൃഷ്ണന്‍, ടി.പി. സുരേഷ്, ഗിരീഷ് തേവള്ളി, പി.സി. മോഹനന്‍ മാസ്റ്റര്‍, വിവിധ മോര്‍ച്ച നേതാക്കള്‍, മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.